ഗുരുവായൂര്‍ ദേവസ്വത്തിനു നേരെ കൂട്ടപ്രാക്ക്
ഗുരുവായൂര്‍: മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നവര്‍ക്ക് പ്രകൃതി സ്നേഹികളുടെ കൂട്ടപ്രാക്ക്. മരങ്ങളോട് കരുണയില്ലാതെ പെരുമാറിയ ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ക്കു നേരെയാണ് പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ശാപവാക്കുകളെറിഞ്ഞ് തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്.
ഗുരുവായൂരിലെ സത്രം കോംപ്ലക്സിലെ കരിങ്കാളിത്തറയിലെ 400 വര്‍ഷങ്ങളോളം പഴക്കമുള്ള മരങ്ങളാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ മുറിച്ചുമാറ്റിയത്. പുതിയ എയര്‍ക്കണ്ടീഷന്‍ ചെയ്ത ഓഡിറ്റോറിയം കോംപ്ലക്സ് സ്ഥാപിക്കാനായിരുന്നു ഇത്.
കരിങ്കാളിത്തറയില്‍ വെച്ചാണ് പ്രകൃതി സംരക്ഷണ വേദി പ്രവര്‍ത്തകര്‍ കൂട്ടപ്രാക്കും കരിവാക്ക് വിതറലും നടത്തിയത്. ഗുരുവായൂരില്‍ നടന്ന മരനശീകരണത്തോട് മാത്രമല്ല ലോകമെമ്പാടും പ്രകൃതിയോട് അനുകമ്പയില്ലാതെ നടത്തുന്ന എല്ലാ തരം പ്രവര്‍ത്തനങ്ങളോടും പ്രതിഷേധിച്ചാണ് ഈ ആചാരം നടത്തിയതെന്ന് പ്രകൃതി സംരക്ഷണവേദി പ്രസിഡന്റ് വസ്യ വചസ് പറഞ്ഞു.












Click it and Unblock the Notifications