കാരണവരും ശേഷക്കാരനും ഒരുകാറില്‍ ഒരുമിച്ച്.....
കൊല്ലം : കൊല്ലം ഗസ്റ് ഹൗസില്‍ അവിചാരിതമായി കോണ്‍ഗ്രസിലെ കാരണവരും ശേഷക്കാരനും കണ്ടുമുട്ടി. ഏതാനും മിനിട്ടു നേരത്തെ രഹസ്യ ചര്‍ച്ചയ്ക്കു ശേഷം ഇരുവരും ഒരു കാറില്‍ യാത്രയും ചെയ്തു. ആവില്ലെങ്കില്‍ സ്ഥാനമൊഴിയാന്‍ ആന്റണിയോട് കണ്ണൂരില്‍ ഗ്രൂപ്പുയോഗം ഉദ്ഘാടനം ചെയ്ത് ലീഡര്‍ ആവശ്യപ്പെട്ടതിനു ശേഷമുളള ആദ്യകൂടിക്കാഴ്ചയായിരുന്നു ഇത്.
ലീഡറാണ് ആശ്രാമം ഗസ്റ് ഹൗസില്‍ ആദ്യമെത്തിയത്. പിന്നാലെ മുഖ്യമന്ത്രിയും. ആന്റണിയെത്തിയതോടെ ഡിസിസി പ്രസിഡന്റ് ശൂരനാട് രാജശേഖരന് കാരണവര്തൊട്ടടുത്ത മുറിയിലുണ്ടെന്നറിയിച്ചു. ടി കെ ദിവാകരന്, ഓര്‍മ്മകളില്‍ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനെത്തിയതായിരുന്നു ഇരുവരും. ചടങ്ങിന് ഒരുമിച്ചു പോകാമെന്ന ശേഷക്കാരന്റെ നിര്‍ദ്ദേശം കാരണവര്‍ അംഗീകരിച്ചു.
ഇരുമുറികളും വച്ച് വെവേറെ പത്രക്കാരോടു സംസാരിക്കവെ, കാരണവരുടെ നിര്‍ദ്ദേശം ശേഷക്കാരന് നിരസിച്ചു. സര്‍ക്കാര്‍ ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ മുന്കൈയെടുക്കാമെന്നായിരുന്നു കരുണാകരന്റെ വാഗ്ദാനം. എന്നാല്‍ ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആന്റണി പറഞ്ഞു.
സര്‍ക്കാരിന്റെ പ്രശ്നങ്ങള്‍ ഏറ്റവും നന്നായി അറിയാവുന്നവര്‍ ജീവനക്കാരാണ്. ഒറ്റയ്ക്കൊറ്റയ്ക്ക് തന്നെ കാണാന്‍ വരുന്നവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ ആരെയും ക്ഷണിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയാണ് കടുത്ത നടപടികള്‍ സ്വീകരിച്ചത്. അവരെ സഹായിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ ആവശ്യമെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
എന്നാല്‍ കടുത്ത നടപടികള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ജീവനക്കാരുമായി ചര്‍ച്ച ചെയ്യണമായിരുന്നുവെന്ന് കരുണാകരന് ആവര്‍ത്തിച്ചു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ താനും പിന്തുണയ്ക്കുമായിരുന്നു. സാമ്പത്തിക അച്ചടക്കത്തിനു ജീവനക്കാരുടെ സഹകരണം വേണം. പ്രതിസന്ധിയുടെ പേരു പറഞ്ഞ് അവരെ ഒന്നടങ്കം ശിക്ഷിക്കുന്നത് ശരിയല്ല. ഭരണത്തില്‍ തന്നെപ്പോലെ മുഖ്യമന്ത്രിയും തൃപ്തനല്ലെന്ന് ലീഡര്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications