തലസ്ഥാനത്ത് ഗതാഗത പരിഷ്കാരങ്ങള്‍
തിരുവനന്തപുരം : നഗരത്തിലെ ബസ് സ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനം. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താവും പുനരുദ്ധാരണം. ശനിയാഴ്ച ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
ശ്രീ പത്മനാഭ തീയേറ്റര്‍, സെന്‍ട്രല്‍ സ്ക്കൂള്, മെഡിക്കല്‍ കോളെജ് എന്നിവയ്ക്കു സമീപമുളള ബസ് സ്റോപ്പുകളാണ് മാറ്റുന്നത്. ഇതോടെ ഈ പ്രദേശത്തെ റോഡിനു വീതി കൂടും.
കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കും പട്ടം താണുപിളള പാര്‍ക്കും ഏറെക്കാലമായി തെരുവു വാണിഭക്കാര്‍ കയ്യേറിയിരിക്കുകയാണ്. അട്ടക്കുളങ്ങരയിലുളള അഞ്ചേക്കര്‍ സ്ഥലം ട്രിഡയില്‍ നിന്നു കോര്പറേഷന് ഏറ്റെടുത്ത് അവിടെ പ്രൈവറ്റ് ബസ്, ലോറി സ്റാന്‍ഡുകള്‍ നിര്‍മ്മിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.
സ്റാച്യൂ, വിജെടി ഹാള്‍, വെള്ളയമ്പലം, ജനറല്‍ ആശുപത്രി, വഴുതക്കാട്, മെഡിക്കല്‍ കോളെജ് ജംഗ്ഷനുകള്‍ എത്രയും പെട്ടെന്ന് വികസിപ്പിക്കും. ദേശീയ പാത ബൈ-പാസില്‍ ആധുനിക വഴിവിളക്കുകള്‍ സ്ഥാപിക്കാനും തീരുമാനമായി. നടപ്പാതയിലെ കച്ചവടക്കാരെ മുഴുവന്‍ ഒഴിപ്പിക്കും.
വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോഡ്, ടെലികോം എന്നിവ ഓരോ റോഡിലും നടത്തുന്ന അറ്റകുറ്റപ്പണികളുടെ കണക്കെടുക്കാനും യോഗം തീരുമാനിച്ചു. പണികളെല്ലാം സമയബന്ധിതമായി തീര്ക്കുന്നുണ്ടെന്നുപ്പു വരുത്താന്‍ ട്രാഫിക് കമ്മിഷണര്‍, ട്രിഡ, കോര്പ്പറേഷന് എന്നിവരെ യോഗം ചുമതലപ്പെടുത്തി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications