ഡോ. ആര്‍. പ്രസന്നന്‍ അന്തരിച്ചു
തിരുവനന്തപുരം: മുന്‍ നിയമസഭാ സെക്രട്ടറിയും ദേശീയ, സംസ്ഥാന പിന്നോക്ക സമുദായ കമ്മിഷനുകളിലും സംസ്ഥാന പൊതുപ്രവര്‍ത്തക അഴിമതി അന്വേഷണ കമ്മിഷനിലും അംഗവുമായിരുന്ന ഡോ. ആര്‍. പ്രസന്നന്‍ (72) അന്തരിച്ചു.
തലച്ചോറിലെ ഞരമ്പുകളുടെ തകരാറിനെ തുടര്‍ന്ന് മൂന്ന് ആഴ്ചയായി ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ജനവരി 19 ശനിയാഴ്ച വൈകുന്നേരം 6.15 ഓടെയായിരുന്നു അന്ത്യം.
ഇ. എം.എസ് മുതല്‍ ഇ. കെ. നായനാര്‍ വരെയുള്ള ഏഴ് മുഖ്യമന്ത്രിമാരോടൊത്ത് പ്രസന്നന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സീതയാണ് ഭാര്യ. മക്കള്‍: ഡോ. സന്തോഷ് പ്രസന്നന്‍, ഡോ. ഉല്ലാസ് പ്രസന്നന്‍, സ്മിത, ഡോ. പ്രീത. മരുമക്കള്‍: സിനി, ഡോ.മായ, ഡോ. ശിവജി.












Click it and Unblock the Notifications