ശബരിമല വികസന അതോറിറ്റിക്ക് നിര്‍ദേശം
തിരുവനന്തപുരം: വര്‍ഷംതോറും തീര്‍ഥാടകര്‍ പെരുകിവരുന്നത് ശബരിമലയില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളാണുണ്ടാക്കുന്നതെന്ന് ഭൂമിശാസ്ത്ര പഠന കേന്ദ്രം നടത്തിയ പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ശബരിമലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ശബരിമല വികസന അതോറിറ്റി രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിച്ചു. ശബരിമലയില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഏകോപനവും നിയന്ത്രണവും ഈ സമിതി നിര്‍വഹിക്കണം.
ആസൂത്രിതമല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ശബരിമലയുടെ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നുണ്ട്. വനക്ഷേത്രമായ ശബരിമലയില്‍ നടത്തുന്ന ഏത് വികസനപ്രവര്‍ത്തനവും പാരിസ്ഥിതികപ്രശ്നങ്ങള്‍ പരിഗണിച്ചേ നടത്താവൂ.
ക്ഷേത്രത്തിന്റെ പാരമ്പര്യവും നിര്‍മാണപരമായ സവിശേഷതയും കണക്കിലെടുത്ത് വ്യത്യസ്തമായ സങ്കല്പത്തിലുള്ള പ്രകൃതിയോട് സഹവര്ത്തിക്കന്നുന്ന ഒരു വികസന പദ്ധതിയാണ് ശബരിമലയില്‍ ആവശ്യം.
കുടിവെള്ളത്തിന്റെയും ശുചീകരണ സംവിധാനങ്ങളുടെയും അപര്യാപ്തത തീര്‍ഥാടകര്‍ പെരുകുന്ന തീര്‍ഥാടന കാലത്ത് ശബരിമലയില്‍ മലിനീകരണ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇതുകാരണം മണ്ഡല-മകരവിളക്കു കാലത്ത് പമ്പാനദി ഒരു അഴുക്കുചാലായി മാറുകയാണ്. തീര്‍ഥാടകര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പമ്പാ നദീ തീരത്തേക്ക് വരുന്ന വാഹനങ്ങള്‍ പെരുകുന്നത് വായുമലിനീകരണത്തിനും കാരണമാകുന്നു.
സന്നിധാനത്തുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കൂടുതല്‍ കാര്യക്ഷമമായ വിനിമയ സംവിധാനം ഒരുക്കാനും അയ്യപ്പ സേവാ സംഘത്തിന്റെയും മറ്റും സഹകരണത്തോടെ പൊലീസ് തിരക്ക് നിയന്ത്രിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications