കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വികസന അതോറിറ്റിക്ക് നിര്‍ദേശം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ഷംതോറും തീര്‍ഥാടകര്‍ പെരുകിവരുന്നത് ശബരിമലയില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളാണുണ്ടാക്കുന്നതെന്ന് ഭൂമിശാസ്ത്ര പഠന കേന്ദ്രം നടത്തിയ പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ശബരിമല വികസന അതോറിറ്റി രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിച്ചു. ശബരിമലയില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഏകോപനവും നിയന്ത്രണവും ഈ സമിതി നിര്‍വഹിക്കണം.

ആസൂത്രിതമല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ശബരിമലയുടെ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നുണ്ട്. വനക്ഷേത്രമായ ശബരിമലയില്‍ നടത്തുന്ന ഏത് വികസനപ്രവര്‍ത്തനവും പാരിസ്ഥിതികപ്രശ്നങ്ങള്‍ പരിഗണിച്ചേ നടത്താവൂ.

ക്ഷേത്രത്തിന്റെ പാരമ്പര്യവും നിര്‍മാണപരമായ സവിശേഷതയും കണക്കിലെടുത്ത് വ്യത്യസ്തമായ സങ്കല്പത്തിലുള്ള പ്രകൃതിയോട് സഹവര്‍ത്തിക്കന്നുന്ന ഒരു വികസന പദ്ധതിയാണ് ശബരിമലയില്‍ ആവശ്യം.

കുടിവെള്ളത്തിന്റെയും ശുചീകരണ സംവിധാനങ്ങളുടെയും അപര്യാപ്തത തീര്‍ഥാടകര്‍ പെരുകുന്ന തീര്‍ഥാടന കാലത്ത് ശബരിമലയില്‍ മലിനീകരണ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇതുകാരണം മണ്ഡല-മകരവിളക്കു കാലത്ത് പമ്പാനദി ഒരു അഴുക്കുചാലായി മാറുകയാണ്. തീര്‍ഥാടകര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പമ്പാ നദീ തീരത്തേക്ക് വരുന്ന വാഹനങ്ങള്‍ പെരുകുന്നത് വായുമലിനീകരണത്തിനും കാരണമാകുന്നു.

സന്നിധാനത്തുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കൂടുതല്‍ കാര്യക്ഷമമായ വിനിമയ സംവിധാനം ഒരുക്കാനും അയ്യപ്പ സേവാ സംഘത്തിന്റെയും മറ്റും സഹകരണത്തോടെ പൊലീസ് തിരക്ക് നിയന്ത്രിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X