സിബിമാത്യു കമ്മിഷനു മുന്നില്‍ ഹാജരാവണം
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണം സംഘത്തിന്റെ തലവന്‍ സിബി മാത്യുവിനോട് ജസ്റിസ് മോഹന്‍കുമാര്‍ കമ്മിഷന് മുമ്പാകെ ഹാജരാവാന്‍ ഉത്തരവ്.
തിരുവനന്തപുരത്ത് ഫെബ്രുവരി ഒമ്പതിന് നടക്കുന്ന കമ്മിഷന്റെ സിറ്റിംഗ് സമയത്താണ് ഹാജരാവേണ്ടത്.
കൊച്ചിയില്‍ കമ്മിഷന്റെ സിറ്റിംഗ് നടന്നപ്പോള്‍ സിബി മാത്യുവും മറ്റൊരു പൊലീസ് ഓഫീസറും കമ്മിഷന്റെ മുന്നില്‍ ഹാജരാവാനും തെളിവ് നല്‍കാനും തയ്യാറെടുക്കുകയാണെന്ന് സര്‍ക്കാര്‍ പ്ലീഡര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കമ്മിഷന്റെ ഉത്തരവ്.












Click it and Unblock the Notifications