നിയന്ത്രണ രേഖ അതിര്‍ത്തിയാക്കി മാറ്റണം: ഫറൂഖ്
ജമ്മു: കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ നിയന്ത്രണ രേഖ അതിര്‍ത്തിയാക്കി മാറ്റണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള.
മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഭൂട്ടോയുടെ സെക്രട്ടറി 1974ല്‍ ഇന്ത്യ സന്ദര്‍ശിച്ച കാലത്ത് നിയന്ത്രണരേഖ അതിര്‍ത്തിയാക്കി മാറ്റുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ടെന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന് ഫറൂഖ് വെളിപ്പെടുത്തി.
കശ്മീര്‍ പ്രശ്നത്തിന് അന്തിമമായ പരിഹാരം ഇതുമാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ ഇതിന് മടിക്കുന്നത് തങ്ങളുടെ നിലപാടില്‍ അയവ് വരുത്തിയെന്ന് വ്യാഖ്യാനിക്കുമെന്ന ഭയമുള്ളതുകൊണ്ടാണ്. പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കണമെന്ന് 1994ലെ പാര്‍ലമെന്റ് പ്രമേയവും നിയന്ത്രണരേഖ അതിര്‍ത്തിയാക്കി മാറ്റുന്നതില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുന്നു.
സമാധാനം സ്ഥാപിക്കുന്നതിന് തുടര്‍നീക്കം ഉണ്ടാവണമെങ്കില്‍ ഇന്ത്യ ആവശ്യപ്പെട്ട 20 തീവ്രവാദികളെ പാകിസ്ഥാന്‍ കൈമാറണം. ഇരുരാജ്യങ്ങളും തമ്മില്‍ സൗഹാര്‍ദപരമായ ബന്ധം ഉണ്ടാവുന്നതിന് കശ്മീരിനുള്ള അവകാശ വാദം പാകിസ്ഥാന്‍ ഉപേക്ഷിക്കണമെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു.












Click it and Unblock the Notifications