കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയസംഘര്‍ഷം തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍

  • By Super
Google Oneindia Malayalam News

തിരുവന്തപുരം: സംസ്ഥാനത്ത് വര്‍ഗീയസംഘര്‍ഷങ്ങള്‍ തടയുന്നതിനായി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ ഏതാനും മാര്‍നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു.

സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ പൊലീസ് സുരക്ഷ ശക്തിപ്പെടുത്തുക, വര്‍ഗീയ സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തരസെക്രട്ടറിയും പ്രത്യേകമായി നിരീക്ഷിക്കുക, സമാധാന സമിതികളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുക, ആരാധനാലയങ്ങളെ ചുറ്റിപ്പറ്റി സംഘര്‍ഷാവസ്ഥയുണ്ടാവുകയാണെങ്കില്‍ അക്കാര്യം പൊലീസിനെ അറിയിക്കുക, സംഘര്‍ഷത്തിന് ഇരയായവര്‍ക്ക് ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുക, അണികളോട് നിയന്ത്രണം പാലിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശം നല്‍കുക എന്നിവയാണ് പ്രധാനമാര്‍നിര്‍ദേശങ്ങള്‍.

ജനവരി 21 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.

പത്തനംതിട്ടയിലും കോഴിക്കോട് മാറാട്ടും നടന്ന വര്‍ഗീയസംഘര്‍ഷങ്ങളില്‍ എന്‍ഡിഎഫ്, പിഡിപി, സിപിഎം, ബിജെപി, കോണ്‍ഗ്രസ് എന്നീ സംഘടനകളില്‍ പ്പെട്ടവര്‍ പ്രതികളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മാറാട് നടന്ന അക്രമസംഭവങ്ങളില്‍ അറസ്റ് ചെയ്യപ്പെട്ടവരില്‍ 27 പേര്‍ ബിജെപി പ്രവര്‍ത്തകരും 11 പേര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും 18 പേര്‍ സിപിഎം പ്രവര്‍ത്തകരും ആറ് പേര്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരുമാണ്.

പത്തനംതിട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്യപ്പെട്ട 84 പേര്‍ എന്‍ഡിഎഫിലോ പിഡിപിയിലോ പെട്ടവരാണ്. അഞ്ച് കോണ്‍ഗ്രസുകാരെയും നാല് സിപിഎമ്മുകാരെയും പത്തനംതിട്ട സംഭവത്തില്‍ അറസ്റ് ചെയ്തു. ഇനിയും പിടികിട്ടാനുള്ളവരില്‍ 96 പേര്‍ എന്‍ഡിഎഫുകാരും 23 പേര്‍ പിഡിപിക്കാരും 33 പേര്‍ കോണ്‍ഗ്രസുകാരും നാല് പേര്‍ സിപിഎമ്മുകാരുമാണ്.

വര്‍ഗീയ സംഘര്‍ഷം തടയേണ്ട രാഷ്ട്രീയപ്രവര്‍ത്തകര്‍ അക്രമത്തിലുള്‍പ്പെടുന്നത് അപകടകരമായ പ്രവണതയാണ്. രാഷ്ട്രീയനേതാക്കള്‍ ഈ പ്രവണത തടയാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ വിവേകാനന്ദന്‍ പറഞ്ഞതുപോലെ കേരളം ഒരു ഭ്രാന്താലയമായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X