കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലത്തീന്‍ ഭാഷയിലൊരു ഇന്ത്യാചരിത്രം

  • By Staff
Google Oneindia Malayalam News

കൊച്ചി: ലത്തീന്‍ ഭാഷയിലെഴുതിയ ഇന്ത്യാചരിത്രം വായിക്കണോ? എങ്കില്‍ കൊച്ചിയിലെ എറണാകുളം-അങ്കമാലി രൂപതകളുടെ പുതുക്കിയ പുരാവസ്തുശേഖരം കാണണം.

ഇന്ത്യയുടെ ചരിത്രത്തെപ്പറ്റി 1589ല്‍ ലത്തീന്‍ ഭാഷയിലെഴുതിയതാണ് ഈ പുസ്തകം. ഇന്ത്യയെപ്പറ്റി ഒട്ടേറെ രസകരവും വിചിത്രവും ഉള്‍ക്കാഴ്ചയുള്ളതുമായ വിവരങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.

പിന്നെയും ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ വസ്തുക്കള്‍ ഈ ശേഖരത്തിലുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിലപിടിച്ച ഒട്ടേറെ വസ്തുക്കള്‍. ചരിത്രപ്രാധാന്യമുള്ള അച്ചടിച്ചരേഖകളും കയ്യെഴുത്തുപ്രതികളും ഇക്കൂട്ടത്തില്‍ പെടുന്നു. ഇവയില്‍ പലതും വിലമതിക്കാന്‍ പറ്റാത്തതാണ്.

ചരിത്രവസ്തുക്കളുടെയും ചരിത്രരേഖകളുടെയും പ്രാധാന്യം ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും മനസ്സിലാക്കിക്കൊടുക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഫാദര്‍ ഇഗ്നേഷ്യസ് പയ്യപ്പള്ളി പറഞ്ഞു. രാജ്യത്തെ കെട്ടിപ്പൊക്കുന്നതില്‍ ക്രിസ്തീയസമൂഹം ചെയ്ത സംഭാവനകള്‍ എത്രയാണെന്ന് പുറംലോകത്തിന് മനസ്സിലാക്കിക്കൊടുക്കാനും ഇങ്ങിനെയൊരു ശേഖരം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും ഇനി കൊച്ചിയില്‍ വരുമ്പോള്‍ ഈ പുരാവസ്തുശേഖരവും നിങ്ങളുടെ യാത്രാപ്പട്ടികയില്‍ ഉള്‍പ്പെടുത്തുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X