കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയ്ക്ക് സ്വന്തം വീട്ടില്‍ താമസിച്ചുകൂടേ?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ചെലവു ചുരുക്കല്‍ പ്രഖ്യാപനങ്ങള്‍ സത്യസന്ധമാണെങ്കില്‍ ആന്റണി അഞ്ജനത്തിലേയ്ക്ക് താമസം മാറണമെന്ന് ചെറിയാന്‍ ഫിലിപ്പ്. സ്വന്തം വീടായ അഞ്ജനം അടച്ചിട്ടിട്ടാണ് ക്ലിഫ് ഹൗസ് കൊട്ടാരത്തില്‍ ആന്റണി താമസിക്കുന്നത്.

പഴയ ആന്റണിയുടെയും പുതിയ ആന്റണിയുടെയും ചെലവുകള്‍ തമ്മില്‍ വന്‍ അന്തരമുണ്ട്. കഴിഞ്ഞ തവണ അഞ്ജനത്തില്‍ താമസിച്ച മുഖ്യമന്ത്രി ആന്റണിയുടെ പ്രതിമാസ വൈദ്യുതി നിരക്ക് 200 രൂപയില്‍ താഴെയായിരുന്നു. ക്ലിഫ് ഹൗസില്‍ ഇപ്പോഴത് 23.000 രൂപയും. അകമ്പടി കാറുകള്‍, യാത്രാ ബത്ത, ടെലിഫോണ്‍ നിരക്കുകള്‍ വേറെ, ചെറിയാന്‍ ചൂണ്ടിക്കാട്ടി.

തലസ്ഥാനത്തുളള സ്വന്തം വീടുകള്‍ അടച്ചിട്ട് സര്‍ക്കാര്‍ മന്ദിരങ്ങളില്‍ താമസിക്കുന്ന മൂന്നു മന്ത്രിമാരുണ്ട്. ജി കാര്‍ത്തികേയന്‍, ടി എം ജേക്കബ്, കെ ബി ഗണേഷ് കുമാര്‍ എന്നിവര്‍. അതേ സമയം ചെര്‍ക്കളം അബ്ദുളള, സി എഫ് തോമസ്, കടവൂര്‍ ശിവദാസന്‍, കെ വി തോമസ് എന്നിവരുടെ വാടകമാത്രം ഏഴുലക്ഷം രൂപയാണ്. ആന്റണിയുള്‍പ്പെടെയുളളവര്‍ സ്വന്തം വീടുകളിലേയ്ക്ക് മാറിയാല്‍ ഈ തുക സര്‍ക്കാരിന് ലാഭിക്കാം.

സര്‍ക്കാര്‍ യാത്രാ സൗജന്യമനുവദിച്ചിട്ടുളള മന്ത്രിമാരും എംഎല്‍എമാരും അനധികൃതമായി യാത്രാപ്പടി പറ്റുന്നതായും ചെറിയാന്‍ ആരോപിച്ചു. സര്‍ക്കാര്‍ വക കാറും ഡ്രൈവറുമുളള മന്ത്രി വാങ്ങുന്ന ശരാശരി യാത്രാപ്പടി 20,000 രൂപയാണ്. ഈ ഇനത്തില്‍ ഖജനാവിനു നഷ്ടം 48 ലക്ഷം രൂപ.

മന്ത്രിയുടെ കാറില്‍ ഒപ്പം പോകുന്ന പേഴ്സണല്‍ സ്റാഫ് വാങ്ങുന്നത് 15 ലക്ഷം രൂപ. എംഎല്‍എമാര്‍ക്ക് പ്രതിവര്‍ഷം 52,000 രൂപയുടെ സൗജന്യ റെയില്‍വെ കൂപ്പണു ബസ് പാസും ഉണ്ടെങ്കിലും അവരുടെ യാത്രകള്‍ക്ക് കിലോമീറ്ററിന് നാലു രൂപ വച്ചാണ് സര്‍ക്കാരിന് അധികച്ചെലവ്. അകമ്പടി കാറുകള്‍ക്കും അതിഥി സല്‍ക്കാരങ്ങള്‍ക്കും സ്പീക്കറും മന്ത്രിമാരുമുള്‍പ്പെടെ വന്‍തുകയാണ് ചെലവിട്ടിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X