മന്ത്രിമാരുടെ എണ്ണം കുറയ്ക്കണം: ഗംഗാധരന്‍
തിരുവനന്തപുരം : മന്ത്രിമാരുടെ എണ്ണം 14 ആയി കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് എം.പി. ഗംഗാധരന്‍. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മന്ത്രിമാരുടെ എണ്ണം കുറച്ചില്ലെങ്കില്‍ യുഡിഎഫിന്റെ വിശ്വാസ്യത നഷ്ടപ്പെടും. അധികാര വികേന്ദ്രീകരണം നടപ്പായതോടെ പല മന്ത്രിമാര്‍ക്കും പണിയില്ല.
യുഡിഎഫിലെ ചെറുകക്ഷികളും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബോഡുകളും കോര്‍പറേഷനുകളും പൂട്ടുകയോ, സമാന സ്വഭാവമുളളവ ഏകീകരിക്കുകയോ ചെയ്യണം.
താനിപ്പോഴും ഐ ഗ്രൂപ്പിന്റെ ഭാഗമാണെന്ന് മുന്‍ തിവാരി കോണ്‍ഗ്രസ് നേതാവായ ഗംഗാധരന്‍ പറഞ്ഞു. കോണ്‍ഗ്രസിനുളളില്‍ താന്‍ അഞ്ചാം ഗ്രൂപ്പ് സൃഷ്ടിക്കുന്നുവെന്ന വാര്‍ത്ത ശരിയല്ല. ഡിസിസി പുനസംഘടന നടക്കാത്തതില്‍ കെപിസിസി പ്രസിഡന്റിനും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications