അവധി കെഎസ്ഇബിയില്‍ ഇനി അവധി തന്നെ !
തിരുവനന്തപുരം : വൈദ്യുതി ബോഡിലെ ജീവനക്കാര്‍ ഇനി അവധി ദിനത്തില്‍ ജോലി ചെയ്യേണ്ട. അഥവാ ജോലി ചെയ്താല്‍ രണ്ടാഴ്ചയ്ക്കകം പകരം അവധി എടുത്തിരിക്കണം. ഇതു സംബന്ധിച്ച് ബോഡ് ചെയര്‍മാന്റെ ഉത്തരവിറങ്ങി.
14 കോടി രൂപയുടെ ബാദ്ധ്യതയില്‍ നിന്നാണ് ഇതോടെ വൈദ്യുതി ബോഡ് മോചിതമാകുന്നത്. മുന്‍വര്‍ഷങ്ങളിലെ കണക്കു പ്രകാരം അവധി ദിനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു നല്‍കേണ്ട അധിക വേതനം 14 കോടി രൂപയാണ്. കടത്തില്‍ മുങ്ങിക്കുളിച്ച ബോഡിന് ഇത് താങ്ങാവുന്ന തുകയല്ല. പുതിയ ഉത്തരവ് നടപ്പാകുന്നതോടെ അവധി ദിനത്തില്‍ ജോലി ചെയ്യുന്നയാള്‍ നിര്‍ബന്ധമായും മറ്റൊരവധി എടുത്തിരിക്കണം. അതും രണ്ടാഴ്ചയ്ക്കുളളില്‍.
പുതിയ ഉത്തരവിനോട് ജീവനക്കാര്‍ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ആനുകൂല്യങ്ങള്‍ എടുത്തു കളയലാണെന്നാരോപിച്ച് ഞായറാഴ്ച ആരും ജോലിയ്ക്കു ഹാജരായില്ല. വൈദ്യുതി നിലച്ച സ്ഥലങ്ങളിലൊന്നും അവ പുനസ്ഥാപിക്കാന്‍ ജീവനക്കാരെത്തിയില്ല. ബോഡിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അവധി ദിവസം ആരും ജോലിക്കു ഹാജരായില്ല.












Click it and Unblock the Notifications