വൈപ്പിന്‍ : 20 വര്‍ഷം കഴിഞ്ഞ് നഷ്ടപരിഹാരം
കൊച്ചി : വൈപ്പിനില്‍ മദ്യദുരന്തത്തിനിരയായവരുടെ ആശ്രിതര്‍ക്ക് 20 വര്‍ഷത്തിനു ശേഷം നഷ്ടപരിഹാരം. മരിച്ചവരില്‍ 40 പേരുടെയും കാഴ്ച നഷ്ടപ്പെട്ടവരില്‍ 10 പേരുടെയും ആശ്രിതര്‍ക്ക് ആദ്യഘട്ടമായി ഒരു ലക്ഷം രൂപയുടെ ചെക്ക് എറണാകുളം അസിസ്റന്റ് എക്സൈസ് കമ്മിഷണര്‍ നല്‍കി.
1982 സെപ്തംബറിലെ തിരുവോണ നാളില്‍ 70 പേരുടെ ജീവനെടുത്ത മദ്യ ദുരന്തമായിരുന്നു വൈപ്പിനിലേത്. 40 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. എറണാകുളം ജില്ലയിലെ ഒരു ദ്വീപാണ് വൈപ്പിന്‍.
എല്ലാവര്‍ക്കും ഓരോ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുത്തരവ്.












Click it and Unblock the Notifications