പള്ളിയിലെത്തിയ മെത്രാപ്പോലീത്തയെ തടഞ്ഞു
കൂത്താട്ടുകുളം: ആട്ടിന്‍കുന്ന് സെന്റ്മേരീസ് പള്ളിയില്‍ പ്രവേശിക്കാനെത്തിയ പാത്രിയര്‍ക്കാസ് വിഭാഗം മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ ഇവാനിയോസിനെ ഓര്‍ത്തഡോക്സ് വിഭാഗം തടഞ്ഞു.
പൊലീസിന്റെ സംരക്ഷണയോടെയാണ് മെത്രാപ്പോലീത്ത പള്ളിയില്‍ പ്രവേശിക്കാനെത്തിയത്. ഓര്‍ത്തഡോക്സ് വിഭാഗം ഭദ്രാസന കൗണ്‍സില്‍ അംഗം സാജു മടക്കാലിന്റെ നേതൃത്വത്തില്‍ മെത്രോപ്പോലീത്തയെ തടഞ്ഞപ്പോള്‍ പൊലീസ് ഇടപെട്ടു. തടയാന്‍ ശ്രമിച്ച 24 പേരെ പൊലീസ് അറസ്റ് ചെയ്തു.
ഭദ്രാസനത്തിലെ വൈദികരും കൗണ്‍സില്‍ അംഗങ്ങളും അറസ്റില്‍ പ്രതിഷേധിച്ചു. അതേ സമയം നിയമപ്രകാരം തങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട ദിവസം പള്ളിയിലെത്തിയ മെത്രാപ്പോലീത്തയെ തടഞ്ഞത് ശരിയല്ലെന്ന് പാത്രിയര്‍ക്കീസ് വിഭാഗം പറഞ്ഞു.












Click it and Unblock the Notifications