മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടാന്‍ അനുവദിക്കില്ല
ആലപ്പുഴ: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടാന്‍ തമിഴ്നാടിനെ അനുവദിക്കില്ലെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ് പറഞ്ഞു.
ഡാമിന്റെ ഉയരം കൂട്ടുന്നതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്‍ ഡാമിന്റെ ബലത്തെ കുറിച്ച് വിശദമായ പഠനം നടത്തിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നെയ്യാര്‍ ഡാമില്‍ നിന്നും കന്യാകുമാരിക്ക് ജില്ലക്ക് വെള്ളം നല്‍കുന്നത് ഒരു കരാറിലും ഒപ്പുവെക്കാതെയാണ്. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി റിസര്‍വോയറിലേക്ക് തിരിച്ചുവിടുകയാണെങ്കില്‍ സംസ്ഥാനത്തെ ലോഡ്ഷെഡിംഗ് ഒഴിവാക്കാമായിരുന്നു.
ജനുവരി 30ന് കാര്‍ഷിക മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ ഒരു പദ്ധതി പ്രഖ്യാപിക്കും. ഫെബ്രുവരി ആറ് മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിവിധ സംഘടനകള്‍ നടത്തുന്ന സമരത്തെ ശക്തമായി നേരിടും- ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications