പാസ്പോര്‍ട്ട് അപേക്ഷ ഇനി ഓണ്‍ലൈന്‍ വഴി
തിരുവനന്തപുരം : പാസ്പോര്‍ട്ടുകള്‍ക്ക് ഇനി ഇന്റര്‍നെറ്റു വഴി അപേക്ഷ നല്‍കാം. തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് നിലവില്‍ വന്നതോടെ ഓഫീസിന്റെ പരിധിയിലുളളവര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാനുളള സൗകര്യമൊരുങ്ങി. ഓരോ മൂന്നു ദിവസത്തിലും സൈറ്റില്‍ അപ്പപ്പോഴുള്ള പുതിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളാണ് ഓഫീസിന്റെ പരിധിയിലുളളത്. ഈ ജില്ലകളിലെ അപേക്ഷകര്‍ക്ക് വെബ്സൈറ്റ് വരുന്നതോടെ ഗണ്യമായ തോതില്‍ സമയലാഭമുണ്ടാകും.
പുതിയ സൗകര്യം ഒട്ടേറെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്ന് പാസ്പോര്‍ട്ട ് ഓഫീസര്‍ ടി.ബി.ജി. നായര്‍ പറഞ്ഞു. പാസ്പോര്‍ട്ട് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനാവശ്യമായ രേഖകളുടെ വിവരങ്ങള്‍ സൈറ്റിലുണ്ട്. അപേക്ഷകളുള്‍പ്പെടെ എല്ലാ വിവരങ്ങളും ആവശ്യക്കാര്‍ക്ക് ഡൗണ്‍ലോഡു ചെയ്യാം. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഒരു നിശ്ചിത ദിവസം അപേക്ഷകന്‍ പാസ്പോര്‍ട്ട് ഓഫീസില്‍ ഹാജരായാല്‍ മതി. പാസ്പോര്‍ട്ട് കൈപ്പറ്റാം.
നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററിലെ ഉദ്യോഗസ്ഥനായ ടി.കെ. വിനോദ് കുമാറാണ് സൈറ്റ് രൂപ കല്‍പന ചെയ്തത്. ബിരുദധാരികള്‍ക്കു മാത്രമാണ് തല്‍ക്കാലം ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിക്കാവുന്നത്.












Click it and Unblock the Notifications