ഉദ്യോഗസ്ഥ പുനര്‍വിന്യാസം ഉടന്‍
തിരുവനന്തപുരം : ഐഎഎസ് , ഐപിഎസുകാരുടെ പുനര്‍വിന്യാസം ഉടന്‍ ഉണ്ടാകുമെന്നറിയുന്നു. ലോ ആന്റ് ഓര്‍ഡര്‍ ഐജി, അഡിഷണല്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ പോസ്റുകളിലാവും പുനര്‍വിന്യാസം നടപ്പാക്കുന്നത്.
ക്രൈംബ്രാഞ്ച് അഡിഷണല്‍ ഡിജിപി എം.ജി.എ.രാമനെ ഡിജിപിയാക്കിയേയ്ക്കും. ആരോഗ്യ വകുപ്പ് അഡിഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ ചന്ദ്രശേഖരന്‍ നായരെ പുതിയ അഡീഷണല്‍ സെക്രട്ടറിയാക്കും. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബാബു ജോസഫിന് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ റാങ്ക് ലഭിക്കും.
ഈ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന ഒഴിവുകള്‍ നികത്തുന്നതിനെക്കുറിച്ച് അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ഐഎഎസ്, ഐപിഎസ് കേഡറുകളില്‍ പുതിയ തസ്തികകള്‍ ഉണ്ടാക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഈ ഉദ്യോഗസ്ഥരുടെ പ്രമോഷന്‍ സാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കും. ഒട്ടേറെ ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിലേയ്ക്ക് ഡെപ്യൂട്ടേഷനില്‍ പോകുന്നതിനാലും ഏറെ ഒഴിവുകള്‍ വരും.












Click it and Unblock the Notifications