ശബരിമല നടയടച്ചു
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ജനവരി 20 ഞായറാഴ്ച ശബരിമല നടയടച്ചു.
രാവിലെ 5.30ന് നട തുറന്നപ്പോള്‍ രാജപ്രതിനിധി കേരള വര്‍മരാജ ദര്‍ശനം നടത്തി. തുടര്‍ന്ന് മേല്‍ശാന്തി രാമന്‍ നമ്പൂതിരി നടയടക്കുകയായിരുന്നു. തിരുവാഭരണങ്ങളുമായി രാജപ്രതിനിധി പടിയിറങ്ങി.
നടയടച്ചതിനു ശേഷം മേല്‍ശാന്തി രാജപ്രതിനിധിക്ക് ശ്രീകോവിലിന്റെ താക്കോല്‍ കൈമാറി. അടുത്ത ഒരു വര്‍ഷത്തെ പൂജയ്ക്കായി രാജപ്രതിനിധി മേല്‍ശാന്തിയെ താക്കോല്‍ തിരിച്ചേല്പിച്ചു.
ഫെബ്രുവരി 12ന് മാസപൂജക്കായി നട വീണ്ടും തുറക്കും.












Click it and Unblock the Notifications