നീലകണ്ഠന് നമ്പൂതിരി പുഷ്പാഞ്ജലി സ്വാമിയാര്
തിരുവനന്തപുരം: മറവഞ്ചേരി തെക്കേടത്ത് മനയ്ക്കല്‍ നീലകണ്ഠന് നമ്പൂതിരിയെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പടിഞ്ഞാറെ മഠം മതിലകം പുഷ്പാഞ്ജലി സ്വാമിയാരായി തിരഞ്ഞെടുത്തു. ഇനിയദ്ദേഹം നീലകണ്ഠന് ഭാരതികള്‍ എന്ന പേരിലാണ് അറിയപ്പെടുക.
ചുമതലയേറ്റതിന്റെ ഭാഗമായി അദ്ദേഹം പത്മനാഭസ്വാമിക്ഷേത്രത്തിലെ ശ്രീകോവിലില്‍ പൂജ നടത്തി. പിന്നീട് പത്മനാഭസ്വാമിക്ഷേത്രത്തിനകത്തുള്ള ശ്രീകൃഷ്ണക്ഷേത്രത്തിലും നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലും പുഷ്പാഞ്ജലികള്‍ നടത്തി. പുഷ്പാജ്ഞലികള്ക്ക് ശേഷം നീലകണ്ഠഭാരതികള് പടിഞ്ഞാറേ കോട്ടയിലെ ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് പോയി. അവിടെയാണ് പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥിരംസ്ഥാനം.
സ്ഥാനമൊഴിഞ്ഞ മേലെയില്ലത്ത് അഷ്ടമൂര്‍ത്തി ഭാരതികള്ക്കു പകരമാണ് നീലകണ്ഠന് ഭാരതികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 18 വര്‍ഷമായി അഷ്ടമൂര്‍ത്തി ഭാരതികളായിരുന്നു ഇവിടുത്തെ പുഷ്പാഞ്ജലി സ്വാമിയാര്.
2001 ജൂലായ് രണ്ടിനാണ് നീലകണ്ഠഭാരതികള് സന്യാസദീക്ഷ സ്വീകരിച്ചത്. അന്നു മുതല്‍ തൃശ്ശൂരിലെ നടുവില്‍ മഠം ജൂനിയര്‍ സ്വാമിയാരാണ് ഇദ്ദേഹം.