ശ്രീലങ്കയില്‍ വെടിനിര്‍ത്തല്‍ നീട്ടി
കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാരും എല്‍ടിടിഇയും തമ്മിലുള്ള വെടിനിര്‍ത്തല്‍ നീട്ടി. ഒരു മാസത്തേക്ക് കൂടിയാണ് വെടിനിര്‍ത്തല്‍ നീട്ടിയത്.
ജനവരി 21തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അറിയിപ്പ് വന്നത്. ജനവരി 24 വ്യാഴാഴ്ച വെടിനിര്‍ത്തല്‍ കാലാവധി തീരാനിരിക്കെയാണ് പുതിയ തീരുമാനം വന്നത്.
വെടിനിര്‍ത്തല്‍ നീട്ടുന്നതിനെപ്പറ്റി കഴിഞ്ഞ ദിവസം എല്‍ടിടിഇ വക്താവ് ആന്റന്‍ ബാലസിംഗം അനുകൂലമായി പ്രതികരിച്ചിരുന്നു. ശ്രീലങ്കയിലെ റനില്‍ വിക്രമസിംഗെ സര്‍ക്കാരിനോട് എല്‍ടിടിഇ ഇതുവരെ അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.
ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നോര്‍വെ വിദേശകാര്യമന്ത്രാലയമാണ് ഒസ്ലോയില്‍ അറിയിച്ചത്. ഫിബ്രവരി24 വരെ വെടിനിര്‍ത്തല്‍ നീട്ടുന്നതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചതായി നോര്‍വെ വിദേശകാര്യമന്ത്രാലയം വെളിപ്പെടുത്തി. ശ്രീലങ്കന്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ മധ്യസ്ഥനെന്ന നിലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നോര്‍വെ പ്രവര്‍ത്തിച്ചുവരികയാണ്












Click it and Unblock the Notifications