ജയയ്ക്ക് സുപ്രീംകോടതി നോട്ടീസ്
ദില്ലി: താന്‍സി അഴിമതിക്കേസില്‍ ജയലളിതയ്ക്ക് സുപ്രീംകോടതി നോട്ടീസ്. താന്‍സികേസില്‍ ജയലളിതയെ മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തമാക്കിയിരുന്നു.
ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഒട്ടേറെ പരാതികള്‍ കണക്കിലെടുത്താണ് സുപ്രീംകോടതി ജയലളിതയ്ക്കും തമിഴ്നാട് സര്‍ക്കാരിനും നോട്ടീസയക്കാന്‍ തീരുമാനിച്ചത്.
ജസ്റിസ് കെ.ടി. തോമസ്, ജസ്റിസ് എസ്.എന്‍. ഫുകാന്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചാണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. അതേ സമയം ഹൈക്കോടതി വിധി സ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായില്ല.
ഹൈക്കോടതി വിധിയുടെ വെളിച്ചത്തിലാണ് വീണ്ടും മുഖ്യമന്ത്രിയാകാന്‍ ജയലളിത ആണ്ടിപ്പട്ടിയില്‍ മത്സരിക്കുന്നത്. ഫിബ്രവരിയിലാണ് ആണ്ടിപ്പട്ടി നിയമസഭാസീറ്റിലെ ഉപതിരഞ്ഞെടുപ്പ്.












Click it and Unblock the Notifications