നടി ലൈലയ്ക്ക് പരിക്ക്
ചെന്നൈ: ചെന്നൈയില്‍ ഷൂട്ടിംഗിനിടയില്‍ നടി ലൈലയ്ക്ക് പരിക്കേറ്റു. ത്രീ റോസസ് എന്ന ചിത്രത്തിലെ ഒരു സ്റണ്ട് രംഗത്തില്‍ അഭിനയിക്കവേയാണ് ലൈലയ്ക്ക് കാലിന് പരിക്കേറ്റത്.
വില്ലനെ പിന്തുടര്‍ന്ന് ഓടുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു അപകടം. ചിത്രത്തിലെ നായികമാരായ രംഭ, ജ്യോതിക, ലൈല എന്നിവര്‍ ചെന്നൈ ബസന്ത് നഗര്‍ കടപ്പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബസിനു മുകളിലൂടെ ഓടുന്ന വില്ലനെ പിന്തുടരുന്ന ഭാഗം ചിത്രീകരിക്കുകയായിരുന്നു. ഓടുന്നതിനിടയില്‍ കാലിടറി വീണതിനെ തുടര്‍ന്നാണ് ലൈലയ്ക്ക് പരിക്കേറ്റത്.
കാലിലെ കുഴയ്ക്ക് സാരമായി പരിക്കേറ്റു. മൂന്നാഴ്ചക്കാലം ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.












Click it and Unblock the Notifications