അമേരിക്കന്‍ സെന്ററിന് നേരെ വെടിവെപ്പ്; 4 മരണം
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്ററിന് നേരെ നടന്ന വെടിവെപ്പില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ജനവരി 22 ചൊവാഴ്ച രാവിലെ 6.30 ഓടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് നടത്തിയത് തീവ്രവാദികളാണെന്ന് കരുതുന്നു.
മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതരായ രണ്ട് പേര് കെട്ടിടത്തിന് നേരെ വെടിവെക്കുകയായിരുന്നു. വെടിവെപ്പില്‍ 17 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ യുനൈറ്റഡ് സ്റേറ്റ്സ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ജീവനക്കാരും ഉള്‍പ്പെടുന്നു.
പരിക്കേറ്റവരെ എസ്എസ്കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.
റിപ്പബ്ലിക് ദിനത്തില്‍ പാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളുടെ ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ മാസം ബംഗാളിലെ സിലിഗുരിയില്‍ പൊലീസ് പിടികൂടിയ ഒരു ഐഎസ്ഐ ചാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
വെടിവെപ്പ് 10 മിനുട്ടോളം നീണ്ടുനിന്നു. വെടിവെപ്പിനു ശേഷം നഗരത്തിന്റെ തെക്കു ഭാഗത്തേക്ക് അക്രമികള്‍ രക്ഷപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ദില്ലിയിലെ അമേരിക്കന്‍ എംബസിക്കും മറ്റ് അമേരിക്കന്‍ കെട്ടിടങ്ങള്‍ക്കും ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ അമേരിക്കന്‍ സെന്ററിനു നേരെ നടന്ന ആക്രമണം അമേരിക്ക സ്ഥിരീകരിച്ചു. അമേരിക്കക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് കരുതുന്നതെന്ന് യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications