Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിസ്മാറ്റിക് ധ്യാനത്തെ തിരുത്താന്‍ ഇടയലേഖനം

കൊച്ചി : കരിസ്മാറ്റിക് പ്രസ്ഥാനത്തെ തിരുത്തുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് ഇടയലേഖനമിറങ്ങി. മേജര്‍ ആര്‍ച്ച ് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലാണ് സഭയുടെ കടമ ഇടയലേഖനത്തിലൂടെ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചത്.

കരിസ്മാറ്റിക് പ്രസ്ഥാനം സഭയില്‍ വലിയ വസന്തമാണ് സൃഷ്ടിച്ചത്. എന്നാല്‍ അതിലെ ചില വികലതകള്‍ തിരുത്തേണ്ടതുണ്ട്. അതു തിരുത്തി സഭ മുഴുവന്‍ ഈ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കണം. അതിനായി സഭയുടെ 25 രൂപതകളിലെ 2500 ഓളം പളളികളില്‍ വായിക്കാനാണ് ഇടയലേഖനമയച്ചതെന്ന് സഭയുടെ ഔദ്യോഗിക വക്താവ് ഫാ. പോള്‍ തേലക്കാട് അറിയിച്ചു.

ഈ ശുശ്രൂഷ വര്‍ദ്ധിച്ച തീക്ഷ്ണതയോടെ തുടരാന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു. ഒപ്പം ഇതില്‍ കടന്നു കൂടിയിരിക്കുന്ന വികലതകളെ തിരുത്താന്‍ വേണ്ട നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കാനാണ് ഈ ഇടയ ലേഖനം അയയ്ക്കുന്നത് ബിഷപ്പ് വ്യക്തമാക്കി.

ബൈബിള്‍ രൂപപ്പെട്ടത് സഭയിലാണെന്നും ബൈബിളിനെ സഭയില്‍ നിന്നുമാറ്റി തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ച് വിശ്വാസികളെ വഴിതെറ്റിക്കുന്ന പ്രവണതകള്‍ ഉണ്ടാകരുതെന്നും ഇടയലേഖനം നിഷ്കര്‍ഷിക്കുന്നു. യുക്തിയുടെ അടിസ്ഥാനത്തില്‍ നിന്ന് വിശ്വാസം വേര്‍പെടുത്തിയാല്‍ അത് അന്ധവിശ്വാസമാകുമെന്നും വിശ്വാസവും ശാസ്ത്രവും തമ്മില്‍ സംവേദനം വേണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+