എംഎല്‍എ ദേശാഭിമാനിക്കെതിരെ പരാതി നല്‍കും
മലപ്പുറം: ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്ത സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് മുസ്ലിം ലീഗ് എംഎല്‍എ എ. പി. എം. ഇസ്ഹാഖ് കുരിക്കള്‍ പറഞ്ഞു.
എന്‍ഡിഎഫുകാര്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കണമെന്ന് ഇസ്ഹാഖ് കുരിക്കള്‍ പൊലീസിനോട് ആവശ്യപ്പെട്ടുവെന്ന് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത സംബന്ധിച്ചാണ് അവകാശലംഘനത്തിന് പരാതി നല്‍കുന്നത്. വാര്‍ത്തക്കൊപ്പം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച കത്ത് തന്റേതല്ലെന്ന് സംശയമുണ്ടെന്ന് ഇസ്ഹാഖ് കുരിക്കള്‍ പറഞ്ഞു.
കത്ത് ലെറ്റര്‍ പാഡിലല്ല. പേര് ടൈപ്പ് ചെയ്തിരിക്കുകയാണ്. കത്ത് തന്റേതു തന്നെയാണെങ്കില്‍ അതെങ്ങനെ ചോര്‍ന്നുവെന്ന് അറിയണം.
എന്‍ഡിഎഫുകാര്‍ മാത്രം ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എന്‍ഡിഎഫുകാരും നിരപരാധികളായ എസ്ടിയു പ്രവര്‍ത്തകരും ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും കുരിക്കള്‍ പറഞ്ഞു.












Click it and Unblock the Notifications