ക്രമസമാധാനം ഭദ്രമല്ലെന്ന് ഡിജിപി
തിരുവനന്തപുരം : സംസ്ഥാനത്ത് ചിലയിടങ്ങളില്‍ സമുദായ സംഘര്‍ഷത്തിനുളള സാധ്യത നിലനില്‍ക്കുന്നെന്ന് ഡിജിപി. ക്രമസമാധാന രംഗം ഭദ്രമല്ല. എന്നാല്‍ ഏതു സാഹചര്യവും നേരിടാന്‍ പൊലീസ് സേന സജ്ജമാണെന്നും ഡിജിപി ജോസഫ് ഡോസണ്‍ പറഞ്ഞു.
പൊലീസ് ട്രെയിനിംഗ് കോളെജില്‍ പൊലീസിലെ വനിതകള്‍- പുതിയ ഭാവി എന്ന വിഷയത്തെക്കുറിച്ച് നടന്ന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയ കലാപം തടയാന്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടായിരുന്നവ തന്നെയാണ്. പുതുതായി ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല.
പൊലീസില്‍ 33 ശതമാനം വനിതാ സംവരണം എന്ന ആശയം പ്രായോഗികമല്ലെന്ന് ഡിജിപി പറഞ്ഞു. എന്നാല്‍ ഘട്ടംഘട്ടമായി 10 ശതമാനം സംവരണം ഏര്‍പ്പെടുത്തും.












Click it and Unblock the Notifications