ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു
കൊച്ചി: ബസ് സര്‍വീസ് അവശ്യ സര്‍വീസ് ആയി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം നടപ്പിലാക്കാത്തതിനെ കുറിച്ച് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണ ആവശ്യപ്പെട്ടു.
ഉത്തരവ് നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്നതിനെ കുറിച്ച് ഗതാഗത സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ, ജസ്റിസ് ജി. ശിവരാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
ബസ് സര്‍വീസ് അവശ്യ സര്‍വീസ് ആയി പ്രഖ്യാപിക്കണമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. മനുഷ്യാവകാശ സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി പരിഗണിക്കെ വിധി നടപ്പിലാക്കിയിട്ടില്ലെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം.












Click it and Unblock the Notifications