നികുതിപിരിവ് ഊര്‍ജിതപ്പെടുത്തണം: മന്ത്രി
തിരുവനന്തപുരം : വില്‍പന നികുതി പിരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്ന് ധനമന്ത്രി. ജനവരി 22 ചൊവാഴ്ച വില്‍പന നികുതി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുവെയാണ് മന്ത്രി ഈ മുന്നറിയിപ്പ് നല്‍കിയത്.
5468 കോടി രൂപ നികുതിയിനത്തില്‍ പിരിച്ചെടുക്കേണ്ട സ്ഥാനത്ത് 3322 കോടി മാത്രമാണ് പിരിച്ചത്. നികുതി സമാഹരണത്തില്‍ കൃത്യവിലോപം കാണിക്കുന്നവരെ സര്‍ക്കാര്‍ കര്‍ശനമായി നേരിടും. നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ ഉദ്യോഗസ്ഥര്‍ സഹായിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
വില്‍പന നികുതി പിരിക്കുന്നതിനിടയില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications