മന്ത്രി സുധാകരന്‍ ആശുപത്രിയില്‍
കണ്ണൂര്‍: വനംമന്ത്രി കെ. സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ ഒരു ഉദ്ഘാടനച്ചടങ്ങിനെത്തിയ മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം തോന്നിയതിനെത്തുടര്‍ന്നാണ് ജനവരി 22ചൊവാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കണ്ണൂര്‍ പോത്തേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കാര്യമായ പ്രശ്നമൊന്നുമില്ലെന്ന് മന്ത്രിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. മിക്കവാറും ചൊവാഴ്ച തന്നെ മന്ത്രി ആശുപത്രിവിടും.
ഉദ്ഘാടനച്ചടങ്ങിനെത്തിയ മന്ത്രിയ്ക്ക് സ്വീകരണത്തിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രണ്ടു തവണ മന്ത്രി ഛര്‍ദ്ദിക്കുകയും ചെയ്തു.












Click it and Unblock the Notifications