എല്‍ടിടിഇക്കുള്ള നിരോധനം നീക്കിയേക്കും
കൊളംബോ: തമിഴ്പുലികള്‍ക്കുള്ള നിരോധനം നീക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.
സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനായി തമിഴ്പുലികള്‍ക്കുള്ള നിരോധനം എടുത്തുകളയാവുന്നതാണെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പാര്‍ലമെന്റില്‍ പറഞ്ഞു. ഇതിനായി നിരോധനം ഏര്‍പ്പെടുത്താനുപയോഗിച്ച ചട്ടങ്ങള്‍ ഭേദഗതി ചെയ്യണം.
1998ലാണ് എല്‍ടിടിഇയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം നീക്കാതെ സര്‍ക്കാരുമായി ചര്‍ച്ചയില്ലെന്നാണ് എല്‍ടിടിഇയുടെ നിലപാട്.












Click it and Unblock the Notifications