അക്രമണം: അറസ്റ് 50 ആയി
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ യു എസ് സെന്ററില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് 50 പേരെ അറസ്റ് ചെയ്തു.
രണ്ട് ബാംഗ്ലാദേശികളും ഒരു മുസ്ലിം പണ്ഡിതനും അറസ്റിലായിട്ടുണ്ട്. പണ്ഡിതനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. കൊല്‍ക്കത്തയിലെ വിവിധ വിദേശ കാര്യാലയങ്ങളിലെ സുരക്ഷാസന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
അക്രമികള്‍ക്കായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് വന്ന ഐ എസ് ഡി സന്ദേശം പൊലീസ് പരിശോധിക്കുകയാണ്. ഹര്‍ക്കത്തുള്‍ ജിഹാദി ഇസ്ലാമി എന്ന സംഘടനയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്.
ദുബായിലെ ഒരു അധോലോകത്തലവന്‍ ഉത്തരവാദിത്വം ഏറ്റെടുത്തതും പൊലീസ് പരിശോധിക്കുന്നുണ്ട്. ദുബായിലെ ഫര്‍ഹാന്‍ എന്നറിയപ്പെടുന്നഅഫ്താബ് മാലിക് ആണ് ഉത്തരവാദിത്വം ഏറ്റെടുത്തത്.
അമേരിക്കന്‍ സെന്ററിന്റെ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ക്യാമറ ഉപയോഗിച്ച് ആക്രമണം റെക്കോഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ഇത് പൊലീസിന് കിട്ടും എന്നാണ് കരുതുന്നത്. ഇത് അന്വേഷണത്തെ ഏറെ സഹായിച്ചേക്കും.












Click it and Unblock the Notifications