പത്രങ്ങള്‍ മായാജാലം കാണിക്കുന്നെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രചാരം നിലനിര്‍ത്താന്‍ പത്രങ്ങള്‍ മായാജാലം കാണിക്കേണ്ട അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി. ദിവസവും ജനങ്ങളുടെ ഹിത പരിശോധനയ്ക്ക് വിധേയമാകേണ്ടി വരുന്നതു കൊണ്ടാണ് ഈ അവസ്ഥ. രാഷ്ട്രീയക്കാര്‍ക്ക് വോട്ടു ബാങ്ക് നിലനിര്‍ത്താന്‍ ഇത്രയും ബുദ്ധിമുട്ടില്ല. കാരണം അവര്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്.
സ്വദേശാഭിമാനി സ്മാരക പുരസ്ക്കാരം പ്രശസ്ത സാഹിത്യകാരന്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ക്ക് സമ്മാനിക്കുകയായിരുന്നു ആന്റണി. കാല്‍ലക്ഷം രൂപയും പ്രശംസാപത്രവും മുഖ്യമന്ത്രി വൈക്കത്തിന് സമ്മാനിച്ചു.
അധികാരത്തിന്റെ കൊഴുപ്പു കുറയ്ക്കാനുളള നടപടികളോട് പത്രങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിന്മയും അഴിമതിയും അധികാരത്തിന്റെ കൂടെപ്പിറപ്പുകളാണ്. അതിന്റെ കൂടെ ദുര്‍മേദസും കൂടിയായാല്‍ ഹൃദയസ്തംഭനമുണ്ടാകും. ഇതൊഴിവാക്കാനുളള ശ്രമങ്ങളില്‍ പത്രങ്ങള്‍ സഹകരിക്കുമോ, അതോ മറ്റു താല്‍പര്യങ്ങള്‍ പരിഗണിച്ച് പിന്നോട്ടു പോകുമോ എന്ന ചോദ്യത്തിന് സമൂഹം ഉത്തരം കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മികച്ച പത്രപ്രവര്‍ത്തകനുളള പതിനായിരം രൂപയുടെ പുരസ്ക്കാരം മനോരമ കോഴിക്കോട് ചീഫ് റിപ്പോര്‍ട്ടര്‍ സെബാസ്റ്യന്‍ ജോസഫിന് മന്ത്രി എംഎം ഹസനും, മികച്ച ഫോട്ടോഗ്രാഫര്‍ക്കുളള പുരസ്ക്കാരം മനോരമ കോഴിക്കോട് യൂണിറ്റിലെ ലീന്‍ തോബിയാസിന് പ്രസ് അക്കാഡമി ചെയര്‍മാന്‍ തോമസ് ജേക്കബും സമ്മാനിച്ചു.












Click it and Unblock the Notifications