കൊല്ലത്ത് ചാക്കില്‍ സ്ഫോടകവസ്തുക്കള്‍?
കൊല്ലം: കൊല്ലത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രിസ്റേഡിയത്തില്‍ കണ്ടെത്തിയ ബോംബ് ചാക്ക് ഭീതി സൃഷ്ടിച്ചു. ജനവരി 23 ബുധനാഴ്ച രാവിലെ സ്റേഡിയം വൃത്തിയാക്കാനെത്തിയ സ്ത്രീകളാണ് ഈ ചാക്ക് കണ്ടെത്തിയത്.
ചാക്കിനകത്തെ ഇലക്ട്രിക് വയറുകളും സ്ഫോടകവസ്തുവെന്നതുപോലെ തോന്നിക്കുന്ന പൊടിയും ആണ് സംശയം സൃഷ്ടിച്ചത്. പരിഭ്രാന്തരായ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. ഉടനെ പൊലീസ് സ്റേഡിയത്തിന് ചുറ്റും ആളുകളെ ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും രംഗത്തെത്തി. പ്രാഥമിക പരിശോധനയില്‍ ചാക്കില്‍ അലൂമിനിയവും വെടിമരുന്നും കലര്‍ന്ന മിശ്രിതമാണെന്നാണ് പൊലീസ് കരുതുന്നത്.
എന്നാല്‍ സ്റേഡിയത്തില്‍ ഈ ചാക്ക് എന്തിനാണ്, ആരാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. പൊലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ ദിവസം കൊല്ലം കളക്ടറേറ്റില്‍ ബോംബ് ഭീതിയുണ്ടായതിന്റെ തൊട്ടുപിന്നാലെയാണ് ഈ സംഭവം.












Click it and Unblock the Notifications