സുധീരനെതിരെ എസ് എന്‍ ഡി പി റാലി
ആലപ്പുഴ: വി എം സുധീരനെതിരെ എസ് എന്‍ ഡി പി റാലി നടത്തി. സുധീരന്‍ സമുദായ ദ്രോഹിയാണെന്ന് ആരോപിച്ചായിരുന്നു റാലി.
ഈഴവ സമുദായ അംഗമെന്ന നിലയില്‍ എം എല്‍ എ യും സ്പീക്കറും മറ്റും ആയ സുധീരന്‍ സമുദായത്തെ വഞ്ചിച്ചതായി യോഗം ഉത്ഘാടനം ചെയ്ത എസ് എന്‍ ഡി പി യോഗം അസിസ്റന്റ സെക്രട്ടറി പ്രൊഫ ജി സത്യന്‍ കുറ്റപ്പെടുത്തി.
സുധീരനെതിരെ അഞ്ച് ആരോപണങ്ങളടങ്ങിയ കുറ്റപത്രം പ്രൊഫ സത്യന്‍ യോഗത്തില്‍ അവതരിപ്പിച്ചു.
പിന്നോക്ക വിഭാഗങ്ങള്‍ ദില്ലിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കേരളത്തില്‍ നിന്നുള്ള 19 എം പിമാരും സഹകരിച്ചപ്പോള്‍ സുധീരന്‍ മാറിനിന്നു.
യോഗം പ്രാദേശിക ബാങ്ക് ആരംഭിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അതിനെ തുരങ്കം വച്ചു.
കൊല്ലം എസ ് എന്‍ കോളെജ് സമരം, ഗുരുദേവ പ്രതിമ തകര്‍ക്കല്‍ തുടങ്ങിയ വിഷയങ്ങളിലൊന്നും സുധീരന്‍ പ്രതികരിച്ചില്ല.
പുതിയ ശ്രീനാരായണ സമിതി രൂപീകരിച്ചതിനുപിന്നില്‍ പ്രവര്‍ത്തിച്ചതും സുധീരന്‍ തന്നെ.
കള്ളുഷാപ്പുകള്‍ക്കെതിരെ പ്രസംഗിക്കുന്ന സുധീരന്‍ ബാര്‍ ഹോട്ടല്‍ ഉത്ഘാടനം ചെയ്തു.












Click it and Unblock the Notifications