ആക്രമണത്തെ ബുഷ് അപലപിച്ചു
വെര്‍ജീനിയ: കല്‍ക്കത്തയിലെ അമേരിക്കന്‍ സെന്ററിന് നേരെ നടന്ന ആക്രമണത്തെ യു എസ് പ്രസിഡന്റ് ബുഷ് അപലപിച്ചു.
വെര്‍ജീനിയയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണം അമേരിക്കയെ ലക്ഷ്യം വച്ചായിരുന്നോ ആക്രമണം എന്ന് വ്യക്തമല്ല. ആക്രമണം നാട്ടുകാരോടുള്ള വിരോധം കൊണ്ടുമാവാം. എന്തായാലും തീവ്രവാദം തീവ്രവാദം തന്നെയാണ്. അതിനെ നാം സംയുക്തമായി ചെറുക്കണം. ബഷ് പറഞ്ഞു.
ആക്രമണം ഭാരതവും പാകിസ്താനും തമ്മിലുള്ള വൈരം കൂട്ടുമോയെന്ന് ഭയന്ന് യു എസ് സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ വിദേശകാര്യമന്തി ജസ്വന്ത് സിഹ്, പാക് പ്രസിഡന്റ് മുഷാറഫ് എന്നിവരുമായി സംസാരിച്ചിരുന്നു.












Click it and Unblock the Notifications