ജയലളിത പത്രിക സമര്‍പ്പിച്ചു
ആണ്ടിപ്പെട്ടി: ആണ്ടിപ്പെട്ടി നിയോജകമണ്ഡലത്തില്‍ ജയലളിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തേനി ജില്ലയിലാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ആണ്ടിപ്പെട്ടി നിയോജകമണ്ഡലം. ജനവരി 24 നാണ് തമിഴ്നാട്ടിലെ മുന്‍ മുഖ്യമന്ത്രി പത്രിക സമര്‍പ്പിച്ചത്. പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് ഓഫീസര്‍ പുലമാടനാണ് പത്രിക സ്വീകരിച്ചത്. തേനി ജില്ലാ കളക്ടറേറ്റിലാണ് ഈ ഓഫീസ്. പത്രിക സമര്‍പ്പണം ക്ലോസ് സര്‍ക്യൂട്ട് ടി വി യില്‍ പുറത്തുള്ളവര്‍ക്കായി കാണിച്ചിരുന്നു. കളക്ടറേറ്റില്‍ മുഴുവന്‍ വന്‍ സുരക്ഷാ സന്നാഹമായിരുന്നു. മധുരയില്‍ നിന്ന് ഒട്ടേറെ കാറുകളുടെ അകമ്പടിയോടെയാണ് ജയലളിത പത്രിക സമര്‍പ്പണത്തിന് തേനിയിലെത്തിയത്. മധുരമുതല്‍ തേനി കളക്ടറേറ്റുവരെയുള്ള റോഡ് മുഴുവന്‍ എ ഐ ഡി എം കെ യുടെ പതാക കൊണ്ട് അലങ്കരിച്ചിരുന്നു.
മേയ് 10 ന് നടന്ന തിരഞ്ഞെടുപ്പില്‍ കൃഷ്ണഗിരി, പുതുക്കോട്ട, ഭുവനഗിരി എന്നിവിടങ്ങളില്‍ ജയലളിത നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നെങ്കിലും താന്‍സി ഭൂമി ഇടപാട് കേസില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയതുകൊണ്ട് അവ തള്ളിക്കളഞ്ഞു.
തുടര്‍ന്ന് ആറുമാസം മുഖ്യമന്ത്രിആയിരുന്ന ജയലളിത രാജിവച്ചു. 2001 ഡിസംബര്‍ നാലിന് ജയലളിതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് കോടതി വിധി ഉണ്ടായി. ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഉണ്ട്. പക്ഷേ ഹൈകോടതി കുറ്റവിമുക്തയാക്കിയത് സ്റേചെയ്യാന് സുപ്രീം കോടതി വിസമ്മതിച്ചു. തുടര്‍ന്നാണ് പത്രിക സമര്‍പ്പണത്തിന് അനുകൂലമായ സാഹചര്യം ഉണ്ടായത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications