ജയലളിത വ്യാഴാഴ്ച പത്രിക നല്‍കും
ചെന്നൈ: ആണ്ടിപ്പട്ടിയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി എഐഎഡിഎംകെ നേതാവ് ജെ. ജയലളിത ജനവരി 24 വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
ഡിഎംകെ സ്ഥാനാര്‍ഥിയായി വൈഗയി ശേഖര്‍ ആണ് ജയലളിതയ്ക്കെതിരെ മത്സരിക്കുന്നത്. ഫെബ്രുവരി 21നാണ് വോട്ടെടുപ്പ്.
18,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വൈഗയി ശേഖര്‍ നേരത്തെ ആണ്ടിപ്പേട്ടിയില്‍ നിന്ന് ജയിച്ചിരുന്നു.
നേരത്തെ ആണ്ടിപ്പേട്ടിയില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ഡിഎംകെ എതിര്‍ത്തിരുന്നു. വോട്ടേഴ്സ് ലിസ്റില്‍ ക്രമക്കേടുകളുണ്ടെന്നാണ് ഡിഎംകെയുടെ ആരോപണം.












Click it and Unblock the Notifications