Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കോണ്‍ഗ്രസ്-ലീഗ് സംഘട്ടനം

മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂര്‍ കൂട്ടായിയിലും കൊണ്ടോട്ടിക്കടുത്ത് മുണ്ടക്കുളത്തും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു.

തിരൂര്‍ കൂട്ടായിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശികമായ തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

കൊണ്ടോട്ടിക്കടുത്ത് മുണ്ടക്കുളത്ത് ചായക്കടയില്‍ വെച്ചുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിന് വഴിവെച്ചത്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനും സംഘട്ടനത്തില്‍ പരിക്കേറ്റു.

നേരത്തെ മുസ്ലിം ലീഗിനും ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ശിഹാബ് തങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഇടഞ്ഞിരുന്നു. നിലമ്പൂരിലെ ഒരു സ്വകാര്യസ്കൂളിലെ തൊഴില്‍ത്തര്‍ക്കത്തെ തുടര്‍ന്നാണ് ആര്യാടനും ലീഗും തമ്മില്‍ ഇടഞ്ഞത്. ആര്യാടന്റെ വീടിന് നേരെ ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+