Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡയസ്നോണ്‍ വീണ്ടും ഉള്‍പ്പെടുത്തും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് റൂളില്‍ ഡയസ്നോണ്‍ വീണ്ടും ഉള്‍പ്പെടുത്തും. ഇതുസംബന്ധിച്ച് മന്ത്രിസഭ തീരുമാനം കൈകൊണ്ടു.

ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഉണ്ടായാല്‍ പണിമുടക്കുന്നവര്‍ക്ക് ആ ദിവസങ്ങളിലെ ശമ്പളം നല്‍കില്ല. പണിമുടക്കുന്ന ദിവസങ്ങള്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തില്ല.

അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ് മുമ്പ് ഡയസ്നോണ്‍ സര്‍വീസ് റൂളില്‍ ഏര്‍പ്പെടുത്തിയത്. ഇത് പിന്നീട് എടുത്തുകളഞ്ഞെങ്കിലും വീണ്ടും ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.

എന്‍ടിപിസിയ്ക്കു നല്‍കാനുള്ള പണത്തിന്റെ കാര്യത്തില്‍ ധാരണയുണ്ടാവുന്നതു വരെ സംസ്ഥാനത്തെ ലോഡ്ഷെഡിംഗ് തുടരുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. നല്‍കാനുള്ളപണം നല്‍കിയില്ലെങ്കില്‍ വൈദ്യുതി വിതരണം നിര്‍ത്തുമെന്ന് എന്‍ടിപിസി അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന്റെ കൈയില്‍ ഇപ്പോള്‍ പണമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+