കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഐജിയുടെ ഗണ്‍മാന്‍ കസ്റംസ് പിടിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി : ഡിഐജി ടോമിന്‍ തച്ചങ്കരിയുടെ ഗണ്‍മാനെ കളളക്കടത്തിന്റെ പേരില്‍ കസ്റംസ് പിടിച്ചു. ഏറ്റവും പുതിയ വീഡിയോ ക്യാമറയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഗണ്‍മാന്‍ ബാബുക്കുട്ടനാണ് കസ്റംസ് ഇന്റലിജന്‍സിന്റെ കസ്റഡിയിലായത്. സംസ്ഥാനത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഗണ്‍മാന്‍ കളളക്കടത്തിന് പിടിക്കപ്പെട്ടത് ഏറെ സംശയങ്ങളുയര്‍ത്തുകയാണ്.

സിപിഎം നിയന്ത്രണത്തിലുളള കൈരളി ചാനലിന്റെ അനൗദ്യോഗിക ഉപദേഷ്ടാവാണ് ടോമിന്‍ തച്ചങ്കരി. ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തുന്നു. എറണാകുളം വൈറ്റിലയ്ക്കടുത്ത് സ്വന്തമായി അദ്ദേഹത്തിന് ഒരു റിക്കോര്‍ഡിംഗ് സ്റുഡിയോയും ഉണ്ട്.

സിങ്കപ്പൂരില്‍ നിന്നും കൊച്ചിയിലേയ്ക്ക് തച്ചങ്കരി വന്ന വിമാനത്തില്‍ ചെന്നൈയില്‍ വച്ചാണ് ബാബുക്കുട്ടന്‍ കയറിയത്. വലിയബാഗുമായി എയര്‍പോര്‍ട്ടിലെത്തിയ ബാബുക്കുട്ടനെ കസ്റംസ് തടഞ്ഞു.ബാഗില്‍ രണ്ടു സോണി കാമറകളും അനുബന്ധ ഉപകരണങ്ങളും കേബിളും ഉണ്ടായിരുന്നു. ഈ സമയത്ത് വിദേശ ടെര്‍മിനല്‍ വഴി തച്ചങ്കരി പുറത്തു പോയി.

പിടിയിലായ ബാബുക്കുട്ടന്‍ പറഞ്ഞ കഥ കേട്ട കസ്റംസുകാര്‍ കണ്ണുതളളി. പെട്ടെന്നു വരാമെന്ന ഉറപ്പില്‍ ഒരപരിചിതന്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് സൂക്ഷിക്കാനേല്‍പിച്ചതാണത്രേ ബാഗ്. എന്നാല്‍ വിമാനം പുറപ്പെടുന്നതു വരെ അയാള്‍ എത്തിയില്ല. കൊച്ചിയില്‍ വച്ച് കക്ഷി ബാഗ് ഏറ്റുവാങ്ങുമെന്ന് കരുതി കാത്തുനില്‍ക്കുകയായിരുന്നു ബാബുക്കുട്ടന്‍!

എന്നാല്‍ കസ്റംസുകാര്‍ ഈ കഥയെ പുച്ഛിച്ചു തളളുന്നു. ഉടമസ്ഥനില്ലാത്ത ബാഗുമായി ഒരു പൊലീസുദ്യോഗസ്ഥന്‍ വിമാനയാത്ര ചെയ്യില്ലെന്നു തന്നെ അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അതും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയ സമയത്ത്.

കസ്റംസുകാര്‍ക്ക് പറയാനുളള കഥ വേറെയാണ്. ആ കഥയിലെ പ്രതി ഡിഐജിയും. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ പത്തു പ്രാവശ്യം തച്ചങ്കരി സിങ്കപ്പൂരില്‍ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പരിശോധിച്ചാല്‍ അതു വെളിവാകും. ഈ യാത്രകളെക്കുറിച്ച് അന്വേഷിച്ചാല്‍ പലതും പുറത്താകുമെന്ന് അവര്‍ പറയുന്നു. മനപ്പൂര്‍വം നിയമം ലംഘിച്ചെന്നു തെളിഞ്ഞാല്‍ ബാബുക്കുട്ടനെ ശിക്ഷിക്കാന്‍ തന്നെയാണ് കസ്റംസിന്റെ നീക്കം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X