ഗ്രാമവികസനം: കേരളത്തിന് 155 കോടി നല്‍കും
തിരുവനന്തപുരം: ഗ്രാമവികസനത്തിന് കേരളത്തിന് 155 കോടി രൂപ നല്‍കുമെന്ന് കേന്ദ്രഗ്രാമവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഫിബ്രവരിയില്‍ ഈ തുക കേരളത്തിന് നല്‍കും. ജനവരി 24 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതിനായി കേരളം പ്രത്യേക പദ്ധതികള്‍ സമര്‍പ്പിക്കണം. ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുള്ള പദ്ധതികളില്‍ പോരായ്മകളുണ്ടെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം നല്കുന്ന ഫണ്ട് മുഴുവന്‍ ഉപയോഗിക്കാന്‍ കേരളം പ്രത്യേകം ശ്രദ്ധിക്കണം. ഈവര്‍ഷം 227 കോടിയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 102 കോടി കേരളം ഉപയോഗിച്ചു കഴിഞ്ഞു. താലൂക്ക് തലത്തില്‍ ഭൂരേഖകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ കേന്ദ്രം നാലരക്കോടി കേരളത്തിന് നല്‍കും.
തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, വയനാട്, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ശുചീകരണപദ്ധതികള്ക്കുള്ള നാലു നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തീരാജ് പ്രതിനിധികള്‍ക്ക് പരിശീലനം നല്കാന് കിലയ്ക്ക് 75 ലക്ഷം നല്‍കിയിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications