Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ഉണ്ടെങ്കില്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് : കരുണാകരന്‍

തിരുവനന്തപുരം: കേരളത്തിലെ വര്‍ീയസംഘട്ടനങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കു തന്നെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ പറഞ്ഞു.

ദില്ലിയില്‍ നിന്ന് തിരിച്ചത്തിെയശേഷം ജനവരി 24 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍. പത്തനംതിട്ടയിലെയും മറ്റും അക്രമങ്ങളില്‍ കോണ്‍ഗ്രസുകാര്‍ക്ക് പങ്കുണ്ടെങ്കില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ആന്റണിയ്ക്കാണ് അതിന്റെ ഉത്തരവാദിത്വം. - കരുണാകരന്‍ പറഞ്ഞു.

മാത്രമല്ല ഇക്കാര്യം അറിയുമെങ്കില്‍ ആന്റണി എന്തുകൊണ്ട് അത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നും കരുണാകരന്‍ ചോദിച്ചു. അക്രമത്തില്‍ കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി അവരുടെ പേര് പറയണമെന്നും കരുണാകരന്‍ പറഞ്ഞു.

സര്‍ക്കാര്‍ നേരെയാകണമെന്ന സദുദ്ദേശത്തോടെയാണ് താന്‍ വിമര്‍ശിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തക്കസമയത്ത് ഹൈക്കമാന്റ് ഇടപെട്ടോളുമെന്നും കരുണാകരന്‍ പറഞ്ഞു.

എന്തായാലും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഒറ്റയടിക്ക് വെട്ടിക്കളഞ്ഞ നടപടി ശരിയായില്ല. മാത്രമല്ല, എത്ര സമര്‍ത്ഥനായ മന്ത്രിയായാലും സിവില്‍ സര്‍വീസുകാരുടെ സഹായമില്ലാതെ ഭരിക്കാന്‍ കഴിയില്ല. - കരുണാകരന്‍ പറഞ്ഞു.

കേരളത്തിലെ സംഘടനാ പ്രശ്നങ്ങളെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഡിസിസി പുന:സംഘടന ഉടനെയുണ്ടാകും- കരുണാകരന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+