കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയെ അയോധ്യയാക്കാന്‍ ശ്രമം: എന്‍ഡിഎഫ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയെ കേരളത്തിലെ അയോധ്യയാക്കാന്‍ സംഘ് പരിവാര്‍ ശ്രമിക്കുന്നതായി എന്‍ഡിഎഫ്ചെയര്‍മാന്‍ പ്രൊഫ. ഇ. അബൂബക്കര്‍ . പത്തനംതിട്ടയിലേയും മാറാട്ടിലേയും വര്‍ീയകലാപങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അബൂബക്കര്‍ ആവശ്യപ്പെട്ടു.

ക്രൈംബ്രാഞ്ചിനെക്കൊണ്ട് മാത്രം അന്വേഷണം നടത്തുന്നതില്‍ അര്‍ത്ഥമില്ല. അടുത്തിടെ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നുണ്ട്. പൊലീസുകാര്‍ തന്നെ മുഖ്യമന്ത്രിയ്ക്ക് തെറ്റായവിവരങ്ങളാണ് നല്കുന്നതെന്നും അദ്ദേഹം ജനവരി 24 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മലപ്പുറത്ത് എന്‍ഡിഎഫുകാര്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കാനാവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ീയകലാപം ഉണ്ടാക്കിയ ശേഷം മുസ്ലീംകളെ പഴിചാരുന്നതിനായി സംസ്ഥാനത്ത് ഗൂഡാലോചന നടക്കുന്നുണ്ട്. - അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X