രഞ്ജി പണിക്കരുടെ വീടാക്രമിച്ചു
കൊച്ചി: തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ വീട് അഞ്ജാതസംഘം ആക്രമിച്ചു. ജനവരി 22 ചൊവാഴ്ച രാത്രിയായിരുന്നു ആക്രമണം. വീടിന്റെയും കാറിന്റെയും ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്.
തന്റെ സിനിമകള്‍( ദുബായ്, പ്രജ) ഈയിടെ റിലീസായതിനെത്തുടര്‍ന്ന് തനിക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍കാളുകള്‍ ലഭിച്ചിരുന്നതായി രഞ്ജി പറഞ്ഞു. പക്ഷെ താന്‍ അതത്ര കാര്യമാക്കിയിരുന്നില്ലെന്നും രഞ്ജി പറഞ്ഞു. ഈ ആക്രമണത്തിനു പിന്നിലെ കാരണം അറിവായിട്ടില്ല.
ആക്രമണം നടക്കുമ്പോള്‍ രഞ്ജി പണിക്കരും ഒരു സ്നേഹിതനും വീട്ടിലുണ്ടായിരുന്നു. മറ്റുള്ള കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നില്ല. മോഹന്‍ലാലും ഐശ്വര്യയും പ്രധാനറോളുകളില്‍ അഭിനയിക്കുന്ന രഞ്ജി തിരക്കഥയെഴുതിയ പ്രജ ഇപ്പോള്‍ കേരളത്തിലെ തിയറ്ററുകളില്‍ ഓടുന്നുണ്ട്. അക്രമം സംബന്ധിച്ച് പൊലീസ് കേസെടുത്തു.












Click it and Unblock the Notifications