സ്കൈ ബസ് പദ്ധതി: കരാര്‍ ഈ മാസം
കൊച്ചി: കൊച്ചിയിലെ സ്കൈ ബസ് പദ്ധതിക്കായി ഈ മാസം തന്നെ കരാറില്‍ ഒപ്പിടുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ അറിയിച്ചു.
ഈ പദ്ധതി നടപ്പിലാക്കുന്നത് സര്‍ക്കാരിന് ഒരു തരത്തിലും സാമ്പത്തിക ബാധ്യതയുണ്ടാക്കില്ല. പദ്ധതി നടപ്പിലാക്കുന്നതിനായി പണം കണ്ടെത്തേണ്ടത് കൊങ്കണ്‍ റെയില്‍വെയും അവര്‍ കരാറിലേര്‍പ്പെടുന്ന സ്വകാര്യ കമ്പനികളുമാണ്. ആയിരം കോടി രൂപയുടെ പദ്ധതിയാണ് ഇത്. ജനവരി 24 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്കൈ ബസിലെ യാത്രാനിരക്കിനെ കുറിച്ച് തീരുമാനമെടുക്കുന്നത് സര്‍ക്കാര്‍ തന്നെയായിരിക്കും. മട്ടാഞ്ചേരി പാലത്തിന്റെ കാര്യത്തില്‍ ഉണ്ടായ അബദ്ധം ഇത്തവണ ആവര്‍ത്തിക്കില്ല.
ശബരിമലയില്‍ അയ്യപ്പഭക്തര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തതിനെ കുറിച്ച് കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അന്വേഷിക്കുമെന്ന് ഗണേഷ്കുമാര്‍ അറിയിച്ചു.












Click it and Unblock the Notifications