കേരളത്തില്‍ കര്‍ഷകരുടെ ആത്മഹത്യ പെരുകുന്നു
കോഴിക്കോട്: കേരളത്തില്‍ കര്‍ഷകരുടെ ആത്മഹത്യ കൂടിവരുന്നതായി ദേശീയക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. 2000ല്‍ 1562 കര്‍ഷകര്‍ സ്വയം ജീവനൊടുക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ എത്രയോ ഉയര്‍ന്ന നിരക്കാണ് ഇത്.
വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ആത്മഹത്യാനിരക്ക് കൂടുതല്‍. കാര്‍ഷിക മേഖലയിലെ തകര്‍ച്ചയാണത്രെ ഇതിന് കാരണം. കോഴിക്കോട് ജില്ലയില്‍ 26.6 ശതമാനമാണ് ആത്മഹത്യാനിരക്ക്.
ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലില്ലായ്മ മൂലമാണ് ആത്മഹത്യ ചെയ്തത്. -2049 തൊഴില്‍ രഹിതരാണ് 2000ല്‍ ആത്മഹത്യചെയ്തത്. ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവര്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് വളരെ കുറവാണ്.
ആത്മഹത്യ ചെയ്തവരില്‍ 25 ശതമാനം പേര്‍ ശാരീരികമോ മാനസികമോ ആയ രോഗങ്ങള്‍ മൂലമാണ് ആത്മഹത്യചെയ്തത്. 21ശതമാനം പേര്‍ കുടുംബപ്രശ്നങ്ങള്‍ മൂലവും 14 ശതമാനം പേര്‍ സാമ്പത്തികകാരണങ്ങളാലും ആണ് ആത്മഹത്യചെയ്തത്.
ആത്മഹത്യയ്ക്ക് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുത്തത് തൂങ്ങിമരണമാണ്. - 42 ശതമാനം പേര്‍. 39 ശതമാനം പേര്‍ വിഷം കഴിച്ച് മരിച്ചു.












Click it and Unblock the Notifications