ഇന്ത്യക്കുവേണ്ട തീവ്രവാദികളെ തിരയുന്നു: പാക്
ഇസ്ലാമബാദ്: ഇന്ത്യ ആവശ്യപ്പെട്ട തീവ്രവാദികളെ തിരയുന്നുണ്ടെന്ന് പാകിസ്താന്‍. ജനവരി 24 വ്യാഴാഴ്ചയാണ് പാകിസ്താന്‍ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ ആവശ്യപ്പെട്ട 20 തീവ്രവാദികളില്‍ 14 പേരെയാണ് തിരയുന്നത്. ഞങ്ങള്‍ അവരെ അന്വേഷിച്ച് വരികയാണ്. അവരെ കണ്ടെത്തിക്കഴിഞ്ഞാല്‍ പാകിസ്താനിലെ നിയമമനുസരിച്ച് അവരെ കൈകാര്യം ചെയ്യും. ഇവര്‍ക്കെതിരെ കേസുണ്ടെങ്കില്‍ ഞങ്ങള്‍ അവര്‍ക്കെതിരെ നടപടികളെടുക്കും- പ്രതിരോധ വക്താവ് റഷീദ് ഖുറേഷി ജനവരി 23 ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍ നിന്ന് പാകിസ്താന് ആവശ്യമുള്ള തീവ്രവാദികളുടെ ലിസ്റ് ഇന്ത്യന്‍ സര്‍ക്കാരിന് നല്കിയോ എന്ന ചോദ്യത്തിന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ വ്യവസ്ഥയില്ലെന്നായിരുന്നു ഖുറേഷിയുടെ മറുപടി.
ഇന്ത്യയില്‍ നിന്നുള്ള ഏതെങ്കിലും കുറ്റവാളിക്കോ തീവ്രവാദിക്കോ പാകിസ്താന്‍ അഭയം നല്കിയിട്ടില്ലെന്നും ഖുറേഷി വ്യക്തമാക്കി. ഇതിനിടെ പത്രപ്രവര്‍ത്തകന്‍ ഗുലാം ഹസ്നെയിനെ പാക് ഭരണകൂടം അറസ്റുചെയ്തതായി റിപ്പോര്‍ട്ടുണ്ട്. പാകിസ്താനില്‍ സമ്പന്ന ജീവിതം നയിക്കുന്ന ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് ലേഖനം എഴുതിയ തിനാണ് ഈ അറസ്റ്. കശ്മീരില്‍ അക്രമം നടത്താന്‍ എങ്ങിനെയാണ് പാകിസ്താനിലെ ചെറുപ്പക്കാരെ അതിര്‍ത്തിക്കപ്പുറത്തേക്ക് പരിശീലിപ്പിച്ച് അയക്കുന്നതെന്നതുസംബന്ധിച്ച് ഗുലാം ഹസ്നെയിന്‍ എഴുതിയ ലേഖനവും ഈയിടെ വിവാദമായിരുന്നു.












Click it and Unblock the Notifications