കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനിലെ ടെറ്റ്ലി ടീ ഇന്ത്യയില്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ: തേയില വില്പനയില്‍ ലോകത്തില്‍ രണ്ടാംസ്ഥാനത്തു നില്ക്കുന്ന ബ്രിട്ടനിലെ ടെറ്റ്ലി ടീ ഇന്ത്യയിലെത്തി. ടാറ്റാ ടീയാണ് ടെറ്റ്ലിയെ ഇന്ത്യയിലെത്തിക്കുന്നത്.

ഇന്ത്യയിലെല്ലായിടത്തുമുള്ള വിപണിയില്‍ ജനവരി 25 വെള്ളിയാഴ്ച ടെറ്റ്ലി ടീ ഇറങ്ങി. ലോകത്തുതന്നെ പ്രധാനപ്പെട്ട ഒരു തേയിലക്കമ്പനിയുമായുള്ള ബന്ധം ഇന്ത്യയില്‍ ടാറ്റാ ടീയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ടാറ്റാ ടീ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ പി. സിഗന്‍പോറിയ പറഞ്ഞു.

ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ ഗവേഷണത്തിനും വികസനപ്രക്രിയയ്ക്കും ശേഷമാണ് ടെറ്റ്ലി തേയിലയുടെ ഇന്ത്യന്‍ ചേരുവ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. രുചി, നിറം, മണം എന്നീ കാര്യങ്ങള്‍ തീരുമാനിച്ചതും ഏറെ ഗവേഷണ-പരീക്ഷണങ്ങള്‍ക്കു ശേഷമാണ്.

ടെറ്റ്ലി ബ്രാന്റിന്റെ ഇന്ത്യയിലെ അവകാശം വാങ്ങിയത് 1929 കോടി രൂപയ്ക്കാണ് . ടാറ്റാ ടീ ഇപ്പോള്‍ ഇന്ത്യയില്‍ അഞ്ചുകോടി മുതല്‍ അഞ്ചരക്കോടി കിലോ വരെ തേയില ഓരോ വര്‍ഷവും ഉല്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ആകെ തേയില വ്യാപാരത്തിന്റെ 16.8 ശതമാനം ടാറ്റയ്ക്കാണ്. ടെറ്റ്ലി ബ്രാന്റ് ചായയില്‍ നിന്നും വര്‍ഷം 100 കോടിയില്‍ കുറയാതെ വിറ്റുവരവ് പ്രതീക്ഷിക്കുന്നു.

ഇപ്പോള്‍ ഇന്‍ഡോറിലെ പാക്കേജിംഗ് യൂണിറ്റിലായിരിക്കും ടെറ്റ്ലി ടീയുടെ പാക്കേജിംഗ് നടക്കുക. വില്പനയുടെ തോതനുസരിച്ച് പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X