പാകിസ്താനെ വിശ്വസിക്കാറായില്ല : അദ്വാനി
ദില്ലി : പാകിസ്താനെ വിശ്വസിക്കാറായിട്ടില്ലെന്ന് അദ്വാനി. അതിര്‍ത്തി കടന്നുളള ഭീകരവാദത്തിന് പാക് പിന്തുണ കുറഞ്ഞോയെന്ന് വിലയിരുത്താന്‍ ഏതാനും മാസങ്ങള്‍ വേണ്ടി വരും. ജനവരി 25 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.
അതിര്‍ത്തിയിലെ സേനാസാന്നിദ്ധ്യം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിയില്‍ നിലവിലുളള അവസ്ഥ തുടരാനാണ് തീരുമാനം.- ഐക്യരാഷ്ട്ര സഭയുടെ ആവശ്യപ്പെട്ടതമുസരിച്ച് സേനയെ പിന്ഡവലിക്കുമോ എന്ന ചോദ്യത്തിന് അദ്വാനി മറുപടിി നല്‍കി.
അമേരിക്കന്‍ സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നു സംശയിക്കപ്പെടുന്ന ഫര്‍ഹാന്‍ മാലികിന് ഇന്റര്‍ പോളിന്റെ റെഡ് കോര്‍ണര്‍ വാറണ്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications